'ബിഗ് സല്യൂട്ട്'... പ്രളയബാധിത പ്രദേശങ്ങളിൽ സേവനം ചെയ്തവരെ ആദരിച്ചു

കണ്ണൂർ: പ്രളയബാധിത പ്രദേശങ്ങളിൽ സേവനംചെയ്ത വിവിധ സേനകൾക്ക് കണ്ണൂർ വിശേഷം ഓൺലൈൻ കൂട്ടായ്മയും ലീഡേഴ്‌സ് ഗ്രൂപ്പും ബിഗ് സല്യൂട്ട് ആദരവ് സംഗമം സംഘടിപ്പിച്ചു. കണ്ണൂർ പ്രഭാത് ജങ്ഷനിലെ ലീഡേഴ്‌സ് എജുക്കേഷൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച 'ബിഗ് സല്യൂട്ട്' സംഗമം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്‌ഘാടനം ചെയ്തു. ലീഡേഴ്‌സ് എജുക്കേഷനൽ ഡയറക്ടർ എ.കെ. ഹർഷാദ് അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല പൊലീസ്, കണ്ണൂർ ഡി.എസ്.സി, ടെറിട്ടോറിയൽ ആർമി, കണ്ണൂർ മിലിറ്ററി ഹോസ്പിറ്റൽ, കണ്ണൂർ ഫയർ ഫോഴ്‌സ്, മത്സ്യ തൊഴിലാളികൾ എന്നിവർക്കുള്ള ഉപഹാരം യഥാക്രമം ഐ.ജി ബൽറാം കുമാർ ഉപാധ്യായ, കേണൽ അജയ് ശർമ,സുബേദാർ രവീന്ദ്രൻ, കമാൻഡിങ് ഓഫിസർ ലെഫ്റ്റനൻറ് കേണൽ പ്രഫ. സഞ്ജിത്ത്‌ ദേബ്, ജില്ല ഫയർ ഫോഴ്‌സ് ഓഫിസർ റാം കുമാർ, അബ്ദുസ്സലാം എന്നിവർക്ക് കൈമാറി. ഡി.എസ്.സി കമാൻഡിങ് ഓഫിസർമാരായ ലഫ്റ്റനൻറ് കേണൽ കെ.കെ. സിൻഹ, ലഫ്റ്റനൻറ് കേണൽ സുരേന്ദ്രൻ, വി.കെ. ശാഹ്, തൃത്താങ്കർ എന്നിവരെ പൊന്നാടയണിയിച്ചു. കണ്ണൂർ വിശേഷം ഫൗണ്ടർ ഇ. മുഹമ്മദ് റുഷ്ദി, സി.പി. സൈനുദ്ദീൻ, ലുബ്‌നാഥ് ഷാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി. ഷാഹിൻ, ഹംദർദ് യൂനിവേഴ്സിറ്റി ഓഫ് കാമ്പസ് ഡയറക്ടർ മമ്മൂട്ടി, അഭിലാഷ്, ഹെറിക് നിഥിൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.