ആര്‍.ജി റെസ്‌ക്യൂ ടീമിനെ ആദരിച്ചു

കണ്ണൂര്‍: പ്രളയക്കെടുതിയില്‍ ജീവന്‍ പണയംെവച്ച് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ജില്ലയിലെ ആർ.ജി റെസ്‌ക്യൂ ടീം അംഗങ്ങളെയും പാര്‍ട്ടിപ്രവര്‍ത്തകരെയും എസ്.ഡി.പി.െഎ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. രക്ഷാപ്രവര്‍ത്തനത്തിലും സേവനപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ട നൂറോളം അംഗങ്ങളെയാണ് ആദരിച്ചത്. സ്‌റ്റേഡിയം കോര്‍ണറില്‍ നടന്ന സ്വീകരണപരിപാടി എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് എം.കെ. മനോജ്കുമാര്‍ ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് ബഷീര്‍ പുന്നാട് അധ്യക്ഷതവഹിച്ചു. സംസ്ഥാന സമിതിയംഗം സുഫീറ അലി, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, വൈസ് പ്രസിഡൻറുമാരായ എ.സി. ജലാലുദ്ദീന്‍, സി.കെ. ഉമര്‍ മാസ്റ്റര്‍, ജില്ല സെക്രട്ടറി പി.ടി.വി. ഷംസീര്‍, പോപുലര്‍ഫ്രണ്ട് ജില്ല സെക്രട്ടറി സി.എം. നസീര്‍, എ. ഫൈസല്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.