എസ്​.എഫ്.ഐ ലഘുലേഖ വിതരണം

കണ്ണൂർ: ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ലഘുലേഖകൾ വിതരണംചെയ്തു. ഏരിയ കമ്മിറ്റികളുടെയും ലോക്കൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി ലഘുലേഖ വിതരണംചെയ്യും. പരിപാടിയുടെ ജില്ലതല ഉദ്ഘാടനം എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് ഷിബിൻ കാനായി ഉദ്ഘാടനംചെയ്തു. സി.പി. ഷിജു, നിധിൻ ടി.വി, സി.പി. ഗനിൽ, അനശ്വര എന്നിവർ സംസാരിച്ചു. പിണറായിയിൽ ദിഷ്ണ പ്രസാദ് ഉദ്ഘാടനംചെയ്തു. അനുശ്രീ കെ, അമൽ അശോക്, നിവേദ് എന്നിവർ സംസാരിച്ചു. കണ്ണൂരിൽ ഇ.കെ. ദൃശ്യ ഉദ്ഘാടനംചെയ്തു. കിരൺ പി.എ, പി. ശ്രുതി, അഭിജിത്ത് എന്നിവർ സംസാരിച്ചു. ശ്രീകണ്ഠപുരത്ത് കെ. ശ്രീജിത്ത് ഉദ്ഘാടനംചെയ്തു. സഹീർ, വൈഷ്ണവ് എന്നിവർ നേതൃത്വം നൽകി. തലശ്ശേരിയിൽ അർജുൻ എസ്.കെ ഉദ്ഘാടനംചെയ്തു. എസ്. സുർജിത്ത്, പ്രിയേഷ്, റോഷിത്ത് എന്നിവർ നേതൃത്വം നൽകി. അഞ്ചരക്കണ്ടിയിൽ ജിഷ്ണു രമേശ് ഉദ്ഘാടനംചെയ്തു. ഷിജിൽ കെ.വി, രസിൽരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.