എ.ഐ.ടി.യു.സി ജില്ല സമ്മേളനം: തലശ്ശേരിയിൽ ഇന്ന് തുടങ്ങും

തലശ്ശേരി: എ.ഐ.ടി.യു.സി ജില്ല സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ തലശ്ശേരിയില്‍ നടക്കുമെന്ന് ജില്ല ജനറൽ സെക്രട്ടറി സി.പി. സന്തോഷ്കുമാറും സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. പ്രദീപ് പുതുക്കുടിയും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് നാലിന് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന സെമിനാർ എ.െഎ.ടി.യു.സി സംസ്ഥാന വർക്കിങ് പ്രസിഡൻറ് ജെ. ഉദയഭാനു ഉദ്ഘാടനംചെയ്യും. കേന്ദ്രസർക്കാറി​െൻറ തൊഴിൽനയങ്ങളും തൊഴിലാളികളും എന്ന വിഷയത്തിലാണ് സെമിനാർ. സംസ്ഥാന വൈസ് പ്രസിഡൻറ് താവം ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. വിവിധ ട്രേഡ് യൂനിയൻ സംഘടന നേതാക്കളായ കെ. സുരേന്ദ്രന്‍, കെ. മനോഹരന്‍, സി.വി. തമ്പാന്‍, എം.എ. കരീം, സി.പി. സന്തോഷ്കുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഞായറാഴ്ച രാവിലെ 10ന് മഞ്ഞോടി ലിബർട്ടി ഒാഡിറ്റോറിയത്തിൽ പ്രതിനിധിസമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. സി.എന്‍. ചന്ദ്രന്‍, അഡ്വ. പി. സന്തോഷ്കുമാര്‍, വിജയന്‍ കുനിശ്ശേരി, സി.പി. മുരളി എന്നിവര്‍ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ എം. ബാലന്‍, എ.െഎ.ടി.യു.സി മണ്ഡലം പ്രസിഡൻറ് പൊന്ന്യം കൃഷ്ണന്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.