മുഴപ്പിലങ്ങാട് ആയിരാസി മഖാം തീവെച്ചസംഭവം: എസ്.വൈ.എസ് പ്രതിഷേധ മാർച്ച് നടത്തി

തലശ്ശേരി: രാഷ്ട്രീയ-പൊതുപ്രവര്‍ത്തനങ്ങള്‍ മറയാക്കിയുള്ള വഹാബി അജണ്ടയാണ് മുഴപ്പിലങ്ങാട് ആയിരാസി മഖാം തീവെച്ച സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി എസ്.വൈ.എസ് കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി ആര്‍.പി. ഹുസൈന്‍ മാസ്റ്റര്‍ പറഞ്ഞു. സംഭവത്തിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എസ്.വൈ.എസ് തലശ്ശേരി സോണ്‍ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യഥാര്‍ഥ പ്രതികളെ പിടികൂടി നിയമത്തി​െൻറ മുന്നിൽ കൊണ്ടുവരാൻ പൊലീസ് ഉദ്യോഗസ്ഥര്‍ തയാറാകണം. മഖാം തീവെച്ച സംഭവത്തില്‍ കേസി​െൻറ മറ്റു സാധ്യതകള്‍ പരിശോധിക്കാതെ മേനാരോഗിയില്‍ മാത്രം ഒതുങ്ങിപ്പോകുന്നതില്‍ പരക്കെ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്.വൈ.എസ് സോണ്‍ നേതാക്കളുടെ നേതൃത്വത്തില്‍ ധര്‍മടം ജുമുഅത്ത് പള്ളി പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം മഖാം പരിസരത്ത് സമാപിച്ചു. പ്രസിഡൻറ് യഅഖൂബ് സഅദി അധ്യക്ഷത വഹിച്ചു. ഫൈസല്‍ മാസ്റ്റര്‍, എസ്.എം.കെ. തങ്ങള്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.