കണ്ണൂർ: മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് ജില്ലയിൽ 69 പ്രവൃത്തികൾ പൂർത്തീകരിച്ചു. എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി അവലോകലനം ചെയ്യാനായി ജില്ല കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2016-17 വർഷം നിർദേശിച്ച 10 പ്രവൃത്തികളും പൂർത്തിയായെങ്കിലും രണ്ടു പ്രവൃത്തികളുടെ പേമെൻറ് ക്ലിയറൻസ് പൂർണമായില്ല. 2017-18ൽ നിർദേശിച്ച 10 പ്രവൃത്തികളും സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് യോഗത്തിൽ നിർദേശം നൽകി. ഈ വർഷം നിർദേശിച്ച പ്രവൃത്തികളുടെ എസ്റ്റിമേറ്റ് രണ്ട് ആഴ്ചക്കകം തയാറാക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജില്ല കലക്ടർ മിർ മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ, എം. പിയുടെ പ്രതിനിധി കെ. പ്രദീപൻ, ഫിനാൻസ് ഓഫിസർ കെ.പി. മനോജൻ, പ്രവൃത്തിയുമായി ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥർ, എൻജിനീയർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.