കണ്ണൂര്‍: ജില്ലയിലെ ടൂറിസ്റ്റ് ബസ് ഉടമകളുടെ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം ഉണ്ടാക്കുന്നതിന് ട് രാന്‍സ്‌പോര്‍ട്ട് അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടിവേണമെന്ന് കോണ്‍ട്രാക്ട് കാര്യേജ് ബസ് ഉടമകള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഡീസലിെൻറയും പെട്രോളിെൻറയും ഇന്ഷുറന്സിെൻറയും സ്‌പെയര്‍ പാർട്സുകളുടെയും ദിനംപ്രതിയുള്ള വര്‍ധന കാരണം ബസ് ഉടമകള്‍ക്ക് സർവിസ് നടത്താന്‍ കഴിയാതെവന്നിരിക്കുകയാണ്. ഭീമമായ റോഡ് ടാക്‌സ് അടക്കാനും കഴിയാത്ത സ്ഥിതിയാണ്. ബന്ധപ്പെട്ട ആർ.ടി ഓഫിസുകളില്‍നിന്ന് തികച്ചും നിയമവിരുദ്ധമായും അനധികൃതമായും റൂട്ട് സർവിസുകള്‍ നടത്തുന്ന സ്‌റ്റേറ്റ് കാര്യേജ് ബസുകള്‍ക്ക് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സ്‌പെഷല്‍ പെര്‍മിറ്റ് അനുവദിച്ചുകൊടുക്കുന്നതിനാല്‍ കോണ്‍ട്രാക്ട് കാര്യേജ് ബസ് ഉടമകള്‍ തികച്ചും പ്രയാസത്തിലാണെന്നും അവര്‍ പറഞ്ഞു. ഇതുമൂലം ടൂറിസ്റ്റ് ബസുകളിലെ നിരവധി ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ്. ഒരു മാനദണ്ഡവും പാലിക്കാതെ സര്‍ക്കാറിലേക്ക് കിട്ടേണ്ടതായ വരുമാനത്തിനെ ബാധിക്കുന്ന തരത്തില്‍ അനധികൃതമായി സർവിസ് നടത്തുന്നത് അടിയന്തരമായി നിർത്തണം. ആർ.ടി.ഒ അധികൃതര്‍ക്ക് പരാതി നല്‍കിയാല്‍ ആവശ്യമായ ഒരു നടപടിയും എടുക്കാത്ത സ്ഥിതിയാണെന്നും കോണ്‍ട്രാക്ട് കാര്യേജ് ബസ് ഉടമകള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ കെ. സമീര്‍, കെ. ഷജിന്‍, ടി. രാജീവന്‍, സി. എം. വിജേഷ്കുമാര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.