തലശ്ശേരി: പ്രളയദുരിതത്തിൽപെട്ട വയനാടൻ ജനതക്ക് കൈത്താങ്ങായി തലേശ്ശരി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ. സ്കൂളിലെ വിദ്യാർഥികൾ, എൻ.എസ്.എസ് യൂനിറ്റ് വളൻറിയർമാർ എന്നിവർ സമാഹരിച്ച തുകകൊണ്ട് വാങ്ങിയ ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, അരി എന്നിവ വയനാട്ടിലെത്തിച്ചു. മാനന്തവാടിക്കടുത്തുള്ള പേരിയയിലെ നിർധന കുടുംബങ്ങളെ കണ്ടെത്തിയാണ് സാധനങ്ങൾ കൈമാറിയത്. പ്രിൻസിപ്പൽ സിസ്റ്റർ ഹർഷിണി, പ്രധാനാധ്യാപിക സിസ്റ്റർ റെസ്സി അലക്സ്, പി.ടി.എ പ്രസിഡൻറ് ദിനേശൻ, പി.ടി.എ എക്സിക്യൂട്ടിവ് അംഗങ്ങൾ, അധ്യാപക -അനധ്യാപക പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘമാണ് പേരിയയിലെത്തി സാധനങ്ങൾ വിതരണംചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.