കല്യാട് നാലുപേർക്ക്​ പേപ്പട്ടിയുടെ കടിയേറ്റു

ഒരുവയസ്സുകാരനും 75 വയസ്സുകാരനും കടിയേറ്റു ഇരിക്കൂർ: പടിയൂർ പഞ്ചായത്തിലെ . തെരുവത്ത് ഖാദി നൂൽനൂൽപ് കേന്ദ്രത്തിനുസമീപത്തും സമീപപ്രദേശങ്ങളിലുമുള്ള നാലുപേർക്കാണ് കടിയേറ്റത്. കടിയേറ്റവരെ ഇരിക്കൂർ ഗവ. ആശുപത്രിയിലും ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. കല്യാട് കുണ്ടിൽനിവാസിലെ മധുവി​െൻറ ഭാര്യ മഹിജ മധു (33), മകൻ ധ്യാൻ മധു (ഒരുവയസ്സ്), ശിവക്ഷേത്രത്തിനു സമീപത്തെ താഴെമൂലയിലെ രശ്മിനിവാസിൽ രവീന്ദ്രൻ (73), തെരുവത്ത് നാരായണി (65) എന്നിവർക്കാണ് കടിയേറ്റത്. നാരായണിയെയും ധ്യാൻ മധുവിനെയും ഇരിക്കൂർ ഗവ. സി.എച്ച്.സിയിൽ പ്രഥമചികിത്സ നൽകിയശേഷം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് നൂറിലധികം ചെങ്കൽക്വാറികളുള്ളതിൽ മിക്കതിലും മാലിന്യം നിറഞ്ഞനിലയിലാണ്. അതിനാൽ ഇവിടങ്ങളിൽ നായ്ശല്യം കൂടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.