റോഡ് നന്നാക്കിയില്ലെങ്കിൽ സമരം

തലശ്ശേരി: നഗരത്തിലെ തകർന്ന റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് വഴിതടയൽ ഉൾപ്പെടെയുള്ള സമരം ആരംഭിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഒ.വി റോഡിലെയും സി.സി. ഉസ്മാൻ േറാഡിലെയും വ്യാപാരികളുടെ യോഗം തീരുമാനിച്ചു. സി.സി. ഉസ്മാന്‍ റോഡ് ഇൻറര്‍ലോക്ക് പാകുന്ന ജോലി ഉടന്‍ പൂര്‍ത്തീകരിക്കുക, റോഡുകളിലെ കുഴികളില്‍ മണ്ണിട്ട് മൂടാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പ്രസിഡൻറ് വി.കെ. ജവാദ് അഹമ്മദ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി സാക്കിര്‍ കാത്താണ്ടി, കെ.എൻ. പ്രസാദ്, പി.കെ. നിസാർ, ടി.വി. സുജിത്ത്കുമാര്‍, ഇ.എ. ഹാരിസ്, ഇസ്മായില്‍ എന്നിവർ സംസാരിച്ചു. തലശ്ശേരി: ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഒ.വി േറാഡ് ഉൾപ്പെടെയുള്ള നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്ക് അടിയന്തരപരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി സമിതി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡൻറ് ടി. ഇസ്മയിൽ അധ്യക്ഷതവഹിച്ചു. കെ.കെ. സഹദേവൻ, കെ.പി. പ്രമോദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.പി.എം. നൗഫൽ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.