കൂത്തുപറമ്പ് ടൗണിൽ കെ.എസ്.ടി.പി റോഡ് നവീകരണം വീണ്ടും തുടങ്ങി

കൂത്തുപറമ്പ്: കെ.എസ്.ടി.പി റോഡ് നവീകരണപ്രവൃത്തി കൂത്തുപറമ്പ് ടൗണിൽ പുനരാരംഭിച്ചു. പാറാലിലെ നിർദിഷ്ട ബസ്സ്റ്റാൻഡ് മുതൽ കൂത്തുപറമ്പ് ടൗൺ വരെയുള്ള ഭാഗത്തെ നവീകരണമാണ് നടക്കുന്നത്. രണ്ടുമാസത്തെ ഇടവേളക്ക് ശേഷമാണ് കൂത്തുപറമ്പ് ടൗണിൽ റോഡ് നവീകരണം വീണ്ടും തുടങ്ങിയത്. തലശ്ശേരി മുതൽ പാറാൽ വരെയും പാലത്തുങ്കര മുതൽ ബസ്സ്റ്റാൻഡിന് സമീപം വരെയുമുള്ള ഭാഗത്തെ നവീകരണപ്രവൃത്തികൾ മാസങ്ങൾക്ക് മുമ്പേ പൂർത്തിയായിരുന്നു. എന്നാൽ, ഇതിനിടയിലുള്ള ഒരു കിലോമീറ്ററോളം ദൂരത്തെ പ്രവൃത്തിയാണ് മുടങ്ങിയിരുന്നത്. ഈമാസം അവസാനത്തോടെ ടെൻഡർ കാലാവധി അവസാനിക്കാറായ സാഹചര്യത്തിലാണ് നവീകരണത്തിന് വേഗം കൂട്ടിയത്. റോഡി​െൻറ ഉപരിതലം ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് പാറാൽ ഭാഗത്ത് നടക്കുന്നത്. ഒപ്പം താലൂക്ക് ആശുപത്രിഭാഗത്ത് ഡ്രെയിനേജ് നിർമാണവും പുരോഗമിക്കുകയാണ്. എന്നാൽ, ബൈപാസ് പൂർത്തിയാക്കാതെയുള്ള റോഡ് നവീകരണം കൂത്തുപറമ്പ് ടൗണിൽ കടുത്ത ഗതാഗതക്കുരുക്കിനിടയാക്കുകയാണ്. നിർദിഷ്ട പാറാൽ ബസ്സ്റ്റാൻഡിൽനിന്നാരംഭിച്ച് കണ്ണൂർ റോഡിൽ എത്തുന്നതരത്തിലാണ് ബൈപാസ് റോഡ് നിർമിക്കാൻ തീരുമാനിച്ചിരുന്നത്. റോഡ് കുഴിക്കുമ്പോൾ രൂപപ്പെട്ട മണ്ണും മാലിന്യവുമിട്ട് ഇപ്പോൾതന്നെ സമാന്തര ബൈപാസ് റോഡ് രൂപപ്പെട്ടിരുന്നു. എന്നാൽ, അധികൃതരുടെ അലംഭാവത്തെ തുടർന്ന് ബൈപാസ് റോഡ് തീരുമാനം ജലരേഖയായി മാറുകയായിരുന്നു. കരാർ കാലാവധി കഴിയുന്നതിന് മുേമ്പ കെ.എസ്.ടി.പി റോഡ് നിർമാണം പൂർത്തിയാക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.