അരോളി ഗവ. ഹയർസെക്കൻഡറിയിൽ പെൺകുട്ടികൾക്കായി വിശ്രമമുറി

അരോളി: അരോളി ഗവ. ഹയർസെക്കൻഡറി സ്കൂളില്‍ പെൺകുട്ടികളുടെ വിശ്രമമുറി ഒരുങ്ങി. ജില്ല പഞ്ചായത്ത് 14 ലക്ഷം രൂപ െചലവിലാണ് വിശ്രമമുറി നിർമിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് വെള്ളിയാഴ്ച ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ അധ്യക്ഷത വഹിച്ചു. പാപ്പിനിശ്ശേരി അസി. എൻജിനീയർ എ.ബി. പ്രശോഭ് റിപ്പോർട്ട് അവതരിപ്പിച്ചു. പൂർവവിദ്യാർഥിനി ലത നന്ദകുമാർ ഏർപ്പെടുത്തിയ കാഷ് അവാർഡ് ജില്ല പഞ്ചായത്ത് അംഗം പി.പി. ഷാജർ വിതരണംചെയ്തു. പ്രിൻസിപ്പൽ എൻ.പി. ഏഴിൽരാജ്, പി.ടി.എ പ്രസിഡൻറ് ടി. അജയൻ, പ്രധാനാധ്യാപിക ഒ. രതി, സ്കൂൾ വിഷൻ ട്വൻറി ട്വൻറി വൈസ് ചെയർമാൻ എൽ.വി. മുഹമ്മദ്, എം. മനോജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.