പയ്യന്നൂർ: പ്രളയ ദുരിതാശ്വാസനിധിയിലേക്ക് പരമാവധി തുക ശേഖരിക്കാനും 11ന് നടക്കുന്ന തുക ഏറ്റുവാങ്ങൽ പരിപാടി വിജയിപ്പിക്കാനും വെള്ളിയാഴ്ച പ്രത്യേകമായി ചേർന്ന പയ്യന്നൂർ നഗരസഭ യോഗം തീരുമാനിച്ചു. 11ന് ഉച്ച 2.30ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പയ്യന്നൂരിലെത്തി തുക ഏറ്റുവാങ്ങും. നഗരസഭാംഗങ്ങൾ ഒാണറേറിയം നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനു പുറേമ നഗരസഭ ജീവനക്കാർ ഒരുമാസ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിെൻറ സമ്മതപത്രം മന്ത്രിക്ക് കൈമാറും. കുടുംബശ്രീ മൂന്നു ലക്ഷത്തിലധികം രൂപ നേരത്തെ കൈമാറിയിട്ടുണ്ട്. വിവിധ ആരാധനാലയങ്ങളും സ്ഥാപനങ്ങളും ക്ലബുകളും നേരത്തെ തുക കൈമാറിയിരുന്നു. ബാക്കിയുള്ളവർ ചൊവ്വാഴ്ച കൈമാറും. യോഗത്തിൽ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ കെ.പി. ജ്യോതി, കക്ഷിനേതാക്കളായ പി.പി. ദാമോദരൻ, ഇ. ഭാസ്കരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.