ആലക്കോട്: പ്രളയക്കെടുതി നേരിടുന്ന വയനാട് തവിഞ്ഞാൽ, വാളാട്, മാനന്തവാടി, പനമരം, കോട്ടത്തറ എന്നിവിടങ്ങളിലെ 132 കുടുംബങ്ങൾക്ക് അരി ഉൾപ്പെടെ ഭക്ഷ്യസാധനങ്ങൾ തേർത്തല്ലി പച്ചാണി ബ്ലൂസ്റ്റാർ ക്ലബിെൻറ നേതൃത്വത്തിൽ എത്തിച്ചു. ക്ലബ് പ്രവർത്തകർ ചേർന്ന് നാട്ടുകാരിൽനിന്നാണ് സാധനങ്ങൾ സമാഹരിച്ചത്. സാധനങ്ങൾ വഹിച്ചുള്ള വാഹനത്തിെൻറ ഫ്ലാഗ്ഒാഫ് ഇടവക വികാരി ഫാ. റോയി കോച്ചപ്പള്ളി നിർവഹിച്ചു. ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ച തുക കൈമാറി ആലക്കോട്: പ്രളയത്തിൽ മുങ്ങിയവരെ സഹായിക്കുന്നതിനായി ആലേക്കാട് ബസ് ഒാണേഴ്സ് വാട്സ് ആപ് ഗ്രൂപ്പിലെ അംഗങ്ങളായ ഉടമകളും ജീവനക്കാരും ചേർന്ന് കാരുണ്യയാത്രയിലൂടെ സമാഹരിച്ച തുക വിതരണം ചെയ്തു. ഇരിട്ടി മേഖലയിലെ എടക്കാനം, കരിക്കോട്ടക്കരി, നെല്ലിയോട് പ്രദേശങ്ങളിലെ 14 കുടുംബങ്ങൾക്കാണ് തുക നൽകിയത്. ആലക്കോട് വ്യാപാരഭവനിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് മോളി മാനുവൽ ഉദ്ഘാടനം ചെയ്തു. ബെന്നി ദേവസ്യ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് എം.വി.െഎ ജെ.എസ്. ശ്രീകുമാർ ഫണ്ട് വിതരണം നിർവഹിച്ചു. കെ.വി.വി.ഇ.എസ് മേഖല ട്രഷറർ ജോൺ പടിഞ്ഞാത്ത്, കെ. നാരായണൻ, ടി.എൻ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. 22 ബസുകളാണ് കാരുണ്യയാത്ര നടത്തിയത്. ഇതുവഴി സമാഹരിച്ച 2,40,000 രൂപയാണ് ദുരിതബാധിതർക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.