തകർച്ചയിൽനിന്ന് തകർച്ചയിലേക്ക് തലശ്ശേരിയിലെ റോഡുകൾ

തലശ്ശേരി: മഴ മാറട്ടേയെന്നാണ് ഇത്രനാളും കാരണമായി പറഞ്ഞിരുന്നത്. ഇപ്പോൾ മഴ ഇല്ലാത രണ്ടാഴ്ചയായി. നഗരത്തിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ ഇനി ആരെയാണ് കാണേണ്ടതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പൈതൃക നഗരിയിലെ േറാഡുകളുടെ ശോച്യാവസ്ഥയിൽ മനംമടുക്കുകയാണ് നാട്ടുകാർക്ക്. നഗരത്തിലെ പ്രധാന റോഡുകളെല്ലാം തകർന്ന് തരിപ്പണമായിട്ട് മാസങ്ങളായി. കനത്ത മഴയിൽ റോഡുകളെല്ലാം തകർന്ന് വാരിക്കുഴികളായി മാറി. പൊടിശല്യവും രൂക്ഷം. റോഡിൽ വെള്ളം കോരിയൊഴിച്ചും മൂക്ക് കെട്ടിയും നാട്ടുകാർ മടുത്തു. ഒ.വി റോഡ് കെ.എസ്.ടി.പി ഏറ്റെടുത്ത് നന്നാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, നഗരസഭയുടെ നിയന്ത്രണത്തിലുള്ള റോഡുകളിൽ അറ്റകുറ്റപ്പണികൾ ആര് നടത്തുമെന്നാണ് േചാദ്യം. മഴ മാറിയാലുടൻ ടാറിങ് പ്രവൃത്തി ആരംഭിക്കുമെന്ന് നഗരസഭ ചെയർമാൻ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. മഴ മാറിയിട്ടും റോഡ് നന്നാക്കാത്തതിൽ വ്യാപകമായ പ്രതിഷേധമുയരുകയാണ്. ബസ് ഒാപറേേറ്റഴ്സ് അേസാസിയേഷനും വ്യാപാരി സംഘടനകളും പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്. കഴിഞ്ഞ മാസം യു.ഡി.എഫും ബി.ജെ.പിയും നഗരസഭ ഒാഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. പ്രതിപക്ഷത്തെ യു.ഡി.എഫ്, ബി.ജെ.പി, വെൽഫെയർ പാർട്ടി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ പ്രതിഷേധമറിയിച്ച് ഇറങ്ങിപ്പോയിരുന്നു. വിവിധ ട്രേഡ് യൂനിയനിൽപെട്ടവരും റോഡ് വിഷയത്തിൽ സമരം നടത്തി. ഭരണപക്ഷത്തുള്ളവരും അമർഷം പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന നഗരത്തിലെ തിരക്കേറിയ മുഴുവൻ റോഡുകളും തകർന്നിരിക്കുകയാണ്. മുന്നൂറോളം ബസുകൾ തലശ്ശേരിയിൽനിന്ന് നിത്യേന സർവിസ് നടത്തുന്നുണ്ട്. തലേശ്ശരി ബസ്സ്റ്റാൻഡിലെത്തുന്നവയടക്കം ഒാരോ ബസിനും 20 രൂപ വെച്ച് അഞ്ഞൂറോളം ബസുകൾ ദിവസവും സ്റ്റാൻഡ് ഫീസ് നഗരസഭക്ക് നൽകുന്നുണ്ട്. ഇൗയിനത്തിൽ മാത്രം നഗരസഭക്ക് മാസം മൂന്ന് ലക്ഷം രൂപയോളം ലഭിക്കുന്നു. എന്നാൽ, റോഡ് നന്നാക്കുന്ന കാര്യത്തിൽ അവഗണന തുടരുകയാണ്. വ്യാപാരികൾക്കും ഇക്കാര്യത്തിൽ എതിരഭിപ്രായമില്ല. റോഡ് തകർച്ചയും പൊടിശല്യവും ഗതാഗതക്കുരുക്കും കാരണം നഗരത്തിലെ വ്യാപാരംതന്നെ മുരടിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. തെരുവുകച്ചവടത്തെയടക്കം ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.