മട്ടന്നൂര്‍: അധ്യാപകദിനത്തില്‍ മട്ടന്നൂര്‍ ശ്രീശങ്കരവിദ്യാപീഠം സീനിയര്‍ സെക്കൻഡറി സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികള്‍ അധ്യാപകരായി. ക്ലാസ് എടുക്കുന്നത് അടക്കമുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും വിദ്യാർഥികളാണ് ചെയ്തത്. സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്സിെൻറ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്‌കൗട്ട് ആൻഡ് ഗൈഡ്സിെൻറ ജില്ലതല അധ്യാപകദിനാചരണവും സ്‌കൂളില്‍ നടന്നു. രമണി പുതുക്കുടി ഉദ്ഘാടനം ചെയ്തു. കെ.കെ. ശോഭന അധ്യക്ഷത വഹിച്ചു. എ.വി. ബാബുരാജ്, എസ്. രജനി, കെ. വിജയകുമാര്‍, ഉണ്ണികൃഷ്ണന്‍ നമ്പീശന്‍, ഗീതാറാണി എന്നിവര്‍ സംസാരിച്ചു. സി.എം. ബാലകൃഷ്ണന്‍ നമ്പ്യാരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.