ഇരിട്ടി: ഇരിട്ടി മേഖലയിലെ റബർ ഉൽപാദകസംഘങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ നൽകി. മേഖലയിലെ വിവിധ ആർ.പി.എസ് സംഘങ്ങളിൽനിന്ന് സ്വരൂപിച്ച പണമാണ് ദുരിതബാധിതർക്കായി നൽകിയത്. റബർ ബോർഡ് ഇരിട്ടി ഫീൽഡ് ഓഫിസർ വി.എം. സമീർ തഹസിൽദാർ കെ.കെ. ദിവാകരന് പണം കൈമാറി. ഇ. കൃഷ്ണൻ, അബ്രഹാം പാരിക്കപ്പള്ളി, ബാലകൃഷ്ണൻ, രാഘവൻ നമ്പ്യാർ, ചെല്ലപ്പൻ, മൂസഹാജി, പി.എം. സജി, പി.എ. തോമസ്, അൽഫോൺസ് കളപ്പുര, ഇ. മാധവൻ, തോമസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.