മട്ടന്നൂർ: ദുരിതാശ്വാസനിധിയിലേക്ക് പണം നൽകുന്നതിനായി പുതുമാതൃകയുമായി മട്ടന്നൂർ നഗരസഭ കുടുംബശ്രീ കൂട്ടായ്മ. വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി പഴയ പത്രങ്ങളും പുസ്തകങ്ങളും ശേഖരിച്ച് ഇവ വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനാണ് ഇവരുടെ തീരുമാനം. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മട്ടന്നൂർ കനറാ ബാങ്ക് സീനിയർ മാനേജർ എൻ.കെ. മനോജിൽനിന്ന് പഴയപത്രങ്ങൾ സ്വീകരിച്ച് നഗരസഭ ചെയർപേഴ്സൻ അനിത വേണു നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രക്കെട്ടുകൾ ഏറ്റുവാങ്ങിയത്. ഇത്തരത്തിൽ ശേഖരിച്ച പത്രങ്ങളും പുസ്തകങ്ങളും വിൽപന നടത്തുന്നതിലൂടെ രണ്ടുലക്ഷം രൂപയെങ്കിലും സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈസ് ചെയർമാൻ പി. പുരുഷോത്തമൻ പറഞ്ഞു. ഇവ വിറ്റുകിട്ടുന്ന പണം സെപ്റ്റംബർ 17ന് നഗരസഭയിൽവെച്ച് മന്ത്രി ഇ.പി. ജയരാജന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.