തളിപ്പറമ്പ്: മൃഗസംരക്ഷണമേഖലയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് തളിപ്പറമ്പ് താലൂക്ക്തല നടത്തി. തളിപ്പറമ്പ് ഐ.എം.എ ഹാളിൽ ജെയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനംചെയ്തു. തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം അധ്യക്ഷതവഹിച്ചു. വൈസ് ചെയർപേഴ്സൻ വത്സല പ്രഭാകരൻ, കൗൺസിലർ കെ. വത്സരാജൻ എന്നിവർ സംസാരിച്ചു. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ആർ. രാജൻ പദ്ധതി വിശദീകരിച്ചു. തളിപ്പറമ്പ് വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. കെ.വി. സന്തോഷ്കുമാർ സ്വാഗതവും വെറ്ററിനറി സർജൻ ഡോ. ഇ. സോയ നന്ദിയും പറഞ്ഞു. ക്ഷീരോൽപാദനമേഖലയിലെ സംരംഭസാധ്യതകൾ എന്ന വിഷയത്തിൽ ഡോ. സി.പി. പ്രസാദും ആടുവളർത്തൽരംഗത്തെ നൂതന പ്രവണതകൾ എന്ന വിഷയത്തിൽ ഡോ. പി.എൻ. ഷിബുവും കോഴിവളർത്തൽ സംരംഭങ്ങൾ, മുന്നൊരുക്കങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ ഡോ. എസ്. വിഷ്ണുവും ബാങ്ക് വായ്പകൾ മൃഗസംരക്ഷണ സംരംഭകർക്ക് എന്ന വിഷയത്തിൽ ഇ.എ. വാസുദേവൻ നമ്പൂതിരിയും ക്ലാസെടുത്തു. ഡോ. കെ.വി. സന്തോഷ്കുമാർ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. പയ്യന്നൂർ എ.പി.ഒ കെ.എം. സതീശൻ ചർച്ച ക്രോഡീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.