കാസർകോട്: കേന്ദ്ര സർവകലാശാലയിലെ ഭാഷാഗവേഷണ വിദ്യാർഥിയും അംബേദ്കർ സ്റ്റുഡൻറ്സ് അസോസിയേഷൻ (എ.എസ്.എ) നേതാവും രോഹിത് വെമുലയുടെ സഹപാഠിയുമായ െതലങ്കാന ഖമ്മം സ്വദേശി ജി. നാഗരാജുവിനെതിരെ സർവകലാശാല നൽകിയ കേസ് പിൻവലിക്കേണ്ടതില്ലെന്ന് ഉപസമിതി തീരുമാനം. തൽക്കാലം പഠനം തുടരാമെന്നും സമിതി വ്യക്തമാക്കി. േപ്രാ വി.സി ഡോ. ജയപ്രസാദ്, ഹൈദരാബാദിൽനിന്നുള്ള ഫാക്കൽറ്റി അംഗം രഞ്ജിത് കമാവത്ത് എന്നിവർ ഉൾപ്പെട്ട ഉപസമിതിയാണ് നാഗരാജു കോടതിവിചാരണ നേരിടണം എന്ന തീരുമാനമെടുത്തത്. പുറത്താക്കണം എന്ന നിലപാട് പി.വി.സി എടുത്തപ്പോൾ, കേസ് തന്നെ പിൻവലിക്കണം എന്ന നിർദേശമാണ് കമാവത്ത് മുന്നോട്ടുെവച്ചത്. നാഗരാജുവിന് സർവകലാശാലയിൽ പഠനം തുടരാം, എന്നാൽ കേസിൽ വിചാരണ നേരിടണമെന്ന തീരുമാനത്തിൽ അവസാനം അന്വേഷണസമിതി എത്തുകയായിരുന്നു. അതേസമയം, സംസ്ഥാനസർക്കാർ തീരുമാനിച്ചാൽ വിദ്യാർഥിക്കെതിരെയുള്ള നിസ്സാര കേസ് പിൻവലിക്കാമെന്നാണ് നിയമവിദഗ്ധർ പറയുന്നത്. ഇത്തരം വിഷയങ്ങളിൽ കോടതികൾ വിദ്യാർഥികളുടെ പക്ഷത്ത് ചേരും. 200 രൂപയിൽ താഴെ വിലയുള്ള ഗ്ലാസ് പൊട്ടിച്ചുവെന്ന പരാതിയിലാണ് നാഗരാജുവിനെതിരെ ജാമ്യമില്ലാവകുപ്പ് ചേർത്ത് ജയിലിലടച്ചത്. മറ്റൊരു വിദ്യാർഥി ഇൻറർനാഷനൽ റിലേഷൻസിലെ അഖിൽ താഴത്തിനെ, സാമൂഹികമാധ്യമങ്ങളിൽ സർവകലാശാലക്കെതിരെ എഴുതിയെന്ന പേരിൽ പുറത്താക്കിയിരുന്നു. ഇടത് ആക്ടിവിസ്റ്റിെൻറ മകൻ എന്നതാണ് പ്രതികാരനടപടിക്ക് കാരണമെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.