2,47,566 കുടുംബങ്ങൾക്ക് 10,000 രൂപ നൽകി തിരുവനന്തപുരം: പ്രളയബാധിതരായ 2,47,566 കുടുംബങ്ങൾക്ക് 10,000 രൂപ അനുവദിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 6200 രൂപയും ദുരന്തപ്രതികരണ നിധിയിൽ നിന്ന് 3800 രൂപയും ചേർത്താണ് 10,000. പുറമെ ദുരന്തപ്രതികരണ നിധിയിൽനിന്ന് 3800 രൂപ വീതം 87,514 കുടുംബങ്ങൾക്ക് നൽകി. തൃശൂർ, മലപ്പുറം ജില്ലകളിലൊഴികെ പ്രളയ ദുരിത ബാധിതർക്ക് കിറ്റ് വിതരണം പൂർത്തിയായി. ആലപ്പുഴ ജില്ലയിൽ 1,58,503 കിറ്റും എറണാകുളത്ത് 2,27,769 കിറ്റും വിതരണംചെയ്തു. തൃശൂരിൽ 1,01,938 കിറ്റാണ് നൽകിയത്. 3,355 എണ്ണം വിതരണം ചെയ്യാൻ ബാക്കിയുണ്ട്. മലപ്പുറത്ത് 26,430 കിറ്റ് വിതരണം ചെയ്തു. 11,301 എണ്ണം വിതരണംചെയ്യാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.