മംഗളൂരു: കണ്ണടയില്ലാതെ ഉത്തരക്കടലാസിൽ കണ്ണുനട്ടെഴുതുന്ന വിദ്യാർഥിയിലായിരുന്നു പരീക്ഷാഹാളിൽ എല്ലാവരുടെയും കണ്ണുകൾ. തലനാരിഴകൾക്കും പുരികങ്ങൾക്കും വെളുത്ത ഗാന്ധിത്തൊപ്പിയുടെ നിറം. ബസവരാജ ബിസറഹള്ളി എന്ന ഈ പരീക്ഷാർഥിക്ക് പ്രായം 91. വചന സാഹിത്യത്തിൽ പി.എച്ച്ഡിയാണ് ഇദ്ദേഹത്തിെൻറ ലക്ഷ്യം. കർണാടക സർവകലാശാലയിൽനിന്ന് നേരേത്ത ബിരുദാനന്തരബിരുദം നേടിയിരുന്നു. എന്നാൽ, ഡോക്ടറേറ്റ് മോഹത്തിന് അന്ന് നേടിയ 55 ശതമാനം മാർക്ക് പോരായിരുന്നു. ഹംപി സർവകലാശാലയിൽ വീണ്ടും പരീക്ഷയെഴുതി 66 ശതമാനം മാർക്ക് നേടി ആ കടമ്പ കടന്നു. തുടർന്നാണ് ബെള്ളാരി ഹംപി സർവകലാശാലയിൽ തെൻറ മോഹപ്പരീക്ഷ ഹാളിലെത്തിയത്.1992ൽ മംഗളൂരുവിൽ സ്കൂൾ അധ്യാപകനായാണ് ഇദ്ദേഹം വിരമിച്ചത്. വിശ്രമം മറന്ന് ബിരുദാനന്തരബിരുദം നേടുകയായിരുന്നു. കവലൂരിലെ സ്കൂളിലായിരുന്നു അധ്യാപനത്തുടക്കം. പലയിടത്തും പഠിപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനി കൂടിയാണ് ബസവരാജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.