കളഞ്ഞുകിട്ടിയ 20000 രൂപ തിരികെ നൽകി

പാനൂർ: കളഞ്ഞുകിട്ടിയ 20,000 രൂപ ഉടമസ്ഥനു നൽകി യുവാവ്. വള്ളങ്ങാട് മംഗലശ്ശേരി രജീഷാണ് പാനൂർ അയ്യപ്പക്ഷേത്രം പരിസരത്തുനിന്ന് കളഞ്ഞുകിട്ടിയ തുക തിരികെ നൽകിയത്. തുകയോടൊപ്പം കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതി​െൻറ കുറിപ്പുമുണ്ടായിരുന്നു. ഇതിൽനിന്ന് ഉടമസ്ഥൻ ചമ്പാട് സ്വദേശി പി.കെ. ഹനീഫയാണെന്ന് മനസ്സിലാവുകയും സി.ഐ വി.വി. ബെന്നിയെ തുക ഏൽപിക്കുകയുമായിരുന്നു. വിവരം ജനമൈത്രി പൊലീസി​െൻറ വാട്സ് ആപ് ഗ്രൂപ്പിൽ സി.ഐ പോസ്റ്റ് ചെയ്യുകയും ഹനീഫയുടെ ബന്ധു പൊലീസിനെ ബന്ധപ്പെടുകയുമായിരുന്നു. രജീഷിനെ സി.ഐ വി.വി. ബെന്നി പൊന്നാടയണിയിച്ച് അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.