കൂട്ടുകാർക്കൊരു കൈത്താങ്ങ്; മാട്ടൂൽ യു.പി സ്​കൂൾ വിദ്യാർഥികളുടെ വക 1001 നോട്ടുപുസ്​തകങ്ങൾ

കണ്ണൂർ: പ്രളയക്കെടുതിയിലകപ്പെട്ട കൂട്ടുകാർക്ക് 1001 നോട്ടുപുസ്തകങ്ങളും പേനകളും നൽകി മാട്ടൂൽ എം.ആർ.യു.പി സ്കൂള ിലെ വിദ്യാർഥികൾ. ജില്ലയിലെ പ്രളയബാധിത മേഖലയായ ആറളത്തെ ആദിവാസി കോളനിയിലെ കുട്ടികൾക്കായാണ് ൈപ്രമറി സ്കൂൾ വിദ്യാർഥികൾ നോട്ടുപുസ്തകങ്ങളും പേനകളും ശേഖരിച്ചു നൽകിയത്. കലക്ടറേറ്റിൽ ദുരിതാശ്വാസ സാധനങ്ങളുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ സി.എം. ഗോപിനാഥന് സ്കൂൾ സറ്റാഫ് സെക്രട്ടറി അസ്ലം അറക്കൽ, വിനോദ് നാരോത്ത്, ഹാരിസ് മാട്ടൂൽ എന്നിവർ ചേർന്ന് ഇവ കൈമാറി. കൂട്ടുകാർക്കൊരു കൈത്താങ്ങ് എന്ന പേരിൽ സ്കൂളിലെ ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ തന്നെയാണ് ഇവ ശേഖരിച്ചതെന്ന് അധ്യാപകർ പറഞ്ഞു. സ്കൂൾ ലീഡർ സിയ ഫാത്തിമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഓരോ വിദ്യാർഥിയും അഞ്ചിൽ കുറയാത്ത നോട്ടുബുക്കുകളും പേനകളും എത്തിച്ചുനൽകിയതായി അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.