തളിപ്പറമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ രോഗിയെ നടത്തിക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത വ്യാജ വൈദ്യനെ തളിപ്പറമ്പ് ഡിവൈ.എസ്.പി. അറസ്റ്റ്ചെയ്തു. പരിയാരം ഏമ്പേറ്റ് സ്വദേശിയും പയ്യന്നൂർ മഹാദേവഗ്രാമത്തിലെ ആരാധന ടൂറിസ്റ്റ് ഹോമിന് സമീപം വാടകവീട്ടിൽ താമസക്കാരനുമായ എം. രാജീവനെയാണ് (45) അറസ്റ്റ്ചെയ്തത്. തളിപ്പറമ്പ് സയ്യിദ്നഗർ സൂപ്പർഹൗസിലെ ഇബ്രാഹിമിെൻറ പരാതിയിലാണ് അറസ്റ്റ്. ഇബ്രാഹിമിെൻറ സഹോദരീപുത്രൻ നബീലിന് ഏഴുവർഷം മുമ്പ് െബെക്കപകടത്തിൽ പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. പല ചികിത്സകളും നടത്തിനോക്കിയെങ്കിലും ഒരു മാറ്റവുമുണ്ടായില്ല. അതിനിടയിലാണ് രാജീവൻ ഇത്തരം രോഗികളെ നടത്തിക്കാറുണ്ടെന്ന് ഇബ്രാഹിമിന് വിവരം ലഭിക്കുന്നത്. തുടർന്ന് രാജീവനെ സമീപിച്ചപ്പോൾ 40 ദിവസംകൊണ്ട് കൈകാലുകളുടെ ചലനശേഷി തിരിച്ചുകിട്ടുമെന്നും ആറുമാസംകൊണ്ട് പൂർണമായും നടത്തിക്കുമെന്നും ഉറപ്പുനൽകി. അതിനുള്ള ചികിത്സക്ക് എട്ടുലക്ഷം രൂപ ഫീസായി രാജീവൻ ആവശ്യപ്പെട്ടേത്ര. നാലുലക്ഷം രൂപ അഡ്വാൻസായി നൽകണമെന്നും പറഞ്ഞു. വയനാട്ടിൽനിന്നുള്ള അപൂർവ പച്ചമരുന്നുകളാണെന്ന് പറഞ്ഞ് മരുന്നുകളുമായി നബീലിെൻറ വീട്ടിലെത്തിയായിരുന്നു ചികിത്സ നടത്തിയത്. എന്നാൽ, 40 ദിവസമായിട്ടും നബീലിെൻറ നിലയിൽ ഒരു മാറ്റവുമുണ്ടായില്ല. ഇതോടെ 15 ദിവസത്തെ സാവകാശംകൂടി ചോദിച്ചു. 55 ദിവസത്തെ ചികിത്സ കഴിഞ്ഞിട്ടും മാറ്റമുണ്ടായില്ല. അപ്പോഴേക്കും രാജീവൻ 3,33,000 രൂപ കൈക്കലാക്കിയിരുന്നു. പിന്നീട് ഇയാൾ ചികിത്സിക്കാൻ വരാതെയായി. ഫോണിൽ വിളിച്ചാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ലെന്നും പണം തിരിച്ചുനൽകാമെന്നും പറഞ്ഞു. തുടർന്ന് പിന്നീട് ഫോണിൽ വിളിച്ചാൽ എടുക്കാതായതോടെ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന് പരാതി നൽകുകയായിരുന്നു. ഇതേതുടർന്നായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.