കണ്ണൂർ: 'മിഷൻ മാൻഗ്രൂവ്' പദ്ധതിയുടെ കീഴിൽ ജില്ലയിലെ സ്വകാര്യ കണ്ടൽ വനങ്ങൾ സർക്കാർ ഏറ്റെടുക്കാൻ കേരള വനം-വന്യജീവി വകുപ്പ് പദ്ധതി ആവിഷ്കരിച്ചു. ഇതിെൻറ ഭാഗമായി കണ്ടൽ വനങ്ങൾ കൈവശമുള്ള, താൽപര്യമുള്ള വ്യക്തികൾ, സന്നദ്ധ സംഘടനകൾ എന്നിവർ സെപ്റ്റംബർ 13ന് രാവിലെ 11ന് കണ്ണോത്തുംചാലിലെ ഫോറസ്റ്റ് കോൺഫറൻസ് ഹാളിൽ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കണം. യോഗത്തിൽ വരുന്നവർ കൈവശമുള്ള സ്ഥലത്തിെൻറ വിശദ വിവരങ്ങൾ (വിസ്തീർണം, സർവേ നമ്പർ, വില്ലേജ്) കരുതണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.