കണ്ണൂർ: വഴിതെറ്റിപ്പോകുന്ന യുവതലമുറയെ നേർവഴിക്ക് നയിക്കാനുള്ള കണ്ണൂർ ജനമൈത്രി പൊലീസിെൻറ കായികപരിശീലനം സൂപ്പർഹിറ്റ്. പൊലീസ്, െസെനിക സേനകളിൽ ജോലി നേടുന്നതിനുപകരിക്കും വിധമുള്ള കായികപരിശീലനമാണ് പൊലീസ് യുവാക്കൾക്കായി നൽകുന്നത്. രണ്ട് ബാച്ചുകളിലായി നൂറിലധികം യുവാക്കളാണ് പരിശീലനത്തിൽ പെങ്കടുത്തത്. ഇവരിൽ പലരും ഇപ്പോൾ സേനയിൽ ചേരുന്നതിനും മികച്ച മറ്റ് ജോലികൾക്കുള്ള പരിശീലനവും നേടുന്നുണ്ട്. കണ്ണൂർ കോർപറേഷനു കീഴിലുള്ള യുവാക്കളെയാണ് പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. യുവതലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതും ലക്ഷ്യബോധമില്ലാതെ വളരുന്നതുമാണ് പുതിയരീതിക്ക് തുടക്കംകുറിക്കാൻ പൊലീസിന് വഴിതുറന്നത്. കേസുകളിലും മറ്റും പെട്ടതിനുശേഷം ഇവർ നേർവഴിക്കാവുന്നത് വിരളമായതിനാൽ, പ്രശ്നങ്ങളിൽപെടുന്നതിനു മുമ്പുതന്നെ ആരോഗ്യമുള്ള ജീവിതരീതികളിലേക്ക് ആകർഷിക്കുകയായിരുന്നു ലക്ഷ്യം. പൊലീസ് ട്രെയിനിങ്ങിെൻറ ഭാഗമായി നടക്കുന്നതുപോലെ കഠിനവും ചിട്ടയുമായ കായികപരിശീലനമാണ് ഇവർക്ക് നൽകുന്നത്. പൊലീസ് മൈതാനിയിൽ നടക്കുന്ന പരിശീലനത്തിൽ ഒാട്ടം, ചാട്ടം, ഗ്രൗണ്ട് എക്സർൈസസുകൾ, മറ്റ് കായികമുറകൾ എന്നിവ പരിശീലിപ്പിക്കുന്നുണ്ട്. പരിശീലനവും പഠനവുമെല്ലാം സൗജന്യമാണ്. പരിശീലനത്തിനായി കണ്ണൂർ ടൗൺ സി.െഎ ഒാഫിസുമായാണ് ബന്ധപ്പെടേണ്ടത്. ടൗൺ സി.െഎ ടി.കെ. രത്നകുമാറിെൻറ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയുടെ മുഖ്യപരിശീലകൻ എ.എസ്.െഎ രാജേന്ദ്രനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.