ക്ഷേമ പെൻഷൻ അട്ടിമറി: മുസ്​ലിം ലീഗ് സായാഹ്ന ധർണ ഇന്ന്

കണ്ണൂർ: പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ച് പതിനായിരക്കണക്കിന് പാവപ്പെട്ടവർക്ക് ക്ഷേമപെൻഷൻ നിഷേധിച്ച ഇടതുപക്ഷ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം വെള്ളിയാഴ്ച ജില്ലയിൽ പഞ്ചായത്ത്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തും. ചിറക്കൽ പുതിയതെരുവിൽ നടക്കുന്ന ധർണ സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവിയും വേങ്ങാട് ടൗണിൽ നടക്കുന്ന ധർണ സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായിയും ഉദ്ഘാടനം ചെയ്യും. കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കാൽടെക്സിൽ നടക്കുന്ന ധർണ ജില്ല പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദും കക്കാട്ട് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരിയും വളപട്ടണത്ത് ട്രഷറർ വി.പി. വമ്പനും ഉദ്ഘാടനം ചെയ്യും. എസ്. മുഹമ്മദ് ശ്രീകണ്ഠപുരത്തും ഇബ്രാഹിം മുണ്ടേരി മുഴക്കുന്നിലും കെ.വി. മുഹമ്മദലി ഹാജി മാട്ടൂലിലും ഉദ്ഘാടനം നിർവഹിക്കും. പയ്യന്നൂർ-കെ.ടി. സഹദുല്ല, തലശ്ശേരി -അഡ്വ. കെ.എ. ലത്തീഫ്, പരിയാരം പൊയിൽ -ഇബ്രാഹിംകുട്ടി തിരുവട്ടൂർ, മട്ടന്നൂർ -അൻസാരി തില്ലങ്കേരി, ചക്കരക്കല്ല് -കെ.പി. താഹിർ, ഇരിക്കൂർ -എം.പി.എ. റഹീം എന്നിവരാണ് ഉദ്ഘാടകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.