റദ്ദാക്കിയ സർവിസുകളും പുനരാരംഭിച്ചു കണ്ണൂർ കെ.എസ്​.ആർ.ടി.സിക്ക്​ ജീവശ്വാസമായി 20,000 ലിറ്റർ ഡീസൽ

കണ്ണൂർ: ഡീസൽ തീർന്ന് സർവിസുകൾ മുടങ്ങിയ കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് ജീവശ്വാസമായി 20,000 ലിറ്റർ ഡീസലെത്തി. ഇതോടെ കഴിഞ്ഞദിവസം മുടങ്ങിയ ദീർഘദൂര സർവിസുകൾ ഉൾപ്പെടെയുള്ളവ നടന്നു. കടുത്ത ഇന്ധനക്ഷാമത്തെ തുടർന്ന് മംഗളൂരു, ബംഗളൂരു ഭാഗത്തേക്കുള്ളവയടക്കം വിവിധ സർവിസുകൾ കണ്ണൂർ ഡിപ്പോയിൽ റദ്ദാക്കിയിരുന്നു. ലാഭമുള്ള റൂട്ടുകളിേലക്കുള്ള സർവിസുകൾപോലും നടത്താൻ ബുദ്ധിമുട്ടായിരുന്നു. ഡീസലില്ലാതായതോടെ തലശ്ശേരി ഡിേപ്പാവരെ ഡീസലടിക്കാനായി മാത്രം കാലിയായി ഒാടിച്ചതിനുശേഷമാണ് പല സർവിസുകളും നടത്തിയത്. സ്പെയർപാർട്സുകളില്ലാത്തതിനാൽ കട്ടപ്പുറത്തായ വണ്ടികളുടെ ഡീസലുകളും ഉൗറ്റിയെടുത്താണ് സർവിസ് നടത്തിയത്. പ്രതിദിനം 11,000 ലിറ്റർ പെട്രോളാണ് കണ്ണൂർ ഡിപ്പോയിൽ ഉപയോഗിക്കുന്നത്. ഇപ്പോഴുള്ള സ്റ്റോക്ക് തീരുന്നതിനു മുമ്പുതന്നെ അടുത്ത സ്റ്റോക്ക് എത്തിക്കുന്നതിനുള്ള നടപടിയെടുക്കുമെന്നും ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ, അപ്രധാനമായ സർവിസുകളും നഷ്ടമുള്ള റൂട്ടുകളും നിർത്തലാക്കി ഇന്ധനവും പാഴ്ചെലവുകളും ഇല്ലാതാക്കുന്നതിനും നിർദേശമെത്തിയിട്ടുണ്ട്. പ്രതിദിന ഉപയോഗം 700 ലിറ്ററോളമായി കുറക്കുന്നതിനാണ് നിർദേശം നൽകിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.