കണ്ണൂർ: കാവിലുമ്പാറ പുന്നത്തോട്ടത്തുള്ള പാെലാളി സ്റ്റോൺ ക്രഷർ ഫാക്ടറിയിൽ 2017 മാർച്ച് ആറിനുണ്ടായ അപകടത്തിൽ തൊഴിലാളിയായ എം.കെ. സത്യൻ മരിച്ച സംഭവത്തിൽ ഫാക്ടറി ഉടമക്ക് ശിക്ഷ. തലശ്ശേരി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് േഗ്രഡ് -2 ഇൻസ്പെക്ടർ ടി.ടി. വിനോദ്കുമാർ കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ ഫയൽചെയ്ത കേസിലാണ് വിധി. ഫാക്ടറിയുടെ മാനേജിങ് പാർട്ണർ വി.പി. ഷബീറിനെയാണ് 75,000 രൂപ പിഴ അടക്കാനും കോടതി പിരിയുന്നതുവരെ തടവിനും ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.