മംഗളൂരു: മുക്ക മല്ലമർ ബീച്ചിൽ യുവതിയുടെ ആഭരണങ്ങളടങ്ങിയ ബാഗ് മോഷണംപോയ കേസിൽ രണ്ട് യുവാക്കളെ സൂറത്കൽ പൊലീസ് അറസ്റ്റ്ചെയ്തു. കുദ്രോളിയിലെ മുഹമ്മദ് സൽമാൻ (26), കൈക്കമ്പ ബി.സി റോഡിലെ മുഹമ്മദ് ഹുസൈൻ തൻവീർ (28) എന്നിവരാണ് അറസ്റ്റിലായത്. ചൊക്കബെട്ടുവിൽ ബന്ധുവീട് സന്ദർശിച്ച് മടങ്ങുന്നതിനിടെ ബീച്ചിലെത്തിയ ബജ്പെ സ്വദേശിനിയുടെ ബാഗ് കഴിഞ്ഞമാസം 28നാണ് കവർന്നത്. 8.50 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ, 2.50 ലക്ഷം രൂപ മതിക്കുന്ന കാർ, 50,000 രൂപക്കുള്ള ഇരുചക്രവാഹനം എന്നിവ പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.