പാനൂർ: നഗരത്തിൽ ട്രാഫിക് പരിഷ്കരണം വിജയത്തിലേക്ക്. എതിർപ്പ് പ്രകടിപ്പിച്ച ടാക്സിസ്റ്റാൻഡ് പൊലീസ് തന്ത്രപൂർവം ഒഴിപ്പിച്ചു. ടാക്സിസ്റ്റാൻഡ് പഴയ കെ.എസ്.ഇ.ബി പരിസരേത്തക്ക് മാറ്റാനുള്ള ശ്രമത്തിനെതിരെ ഒരുവിഭാഗം ടാക്സി തൊഴിലാളികൾ രംഗെത്തത്തിയിരുന്നു. എന്നാൽ, വ്യാഴാഴ്ച പുലർച്ച നാല് മുതൽ സി.ഐ വി.വി. ബെന്നിയുടെ നേതൃത്വത്തിൽ ടാക്സികൾ പാർക്ക് ചെയ്തിരുന്ന കൂത്തുപറമ്പ് റോഡിലെ സ്ഥലത്ത് കാവലേർപ്പെടുത്തി നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചു. അതേസമയം, പുതുതായി ടാക്സിസ്റ്റാൻഡിന് നിർദേശിച്ച സ്ഥലം സ്വീകാര്യമല്ലാത്തതിനാൽ പണിമുടക്കുമെന്ന് എതിർപ്പുള്ള ഡ്രൈവർമാർ പ്രഖ്യാപിച്ചു. യൂനിയൻ നേതാക്കളുമായി പാനൂർ സി.ഐ സംസാരിച്ചതിനെ തുടർന്ന് പാനൂർ പി.ആർ മന്ദിരത്തിൽ ടാക്സി തൊഴിലാളികൾ യോഗം േചർന്ന് പണിമുടക്ക് പിൻവലിക്കാനും സ്റ്റാൻഡ് ബഹിഷ്കരിക്കാനും തീരുമാനിച്ചു. ഒരാഴ്ചക്കുള്ളിൽ റെഗുലേറ്ററി കമ്മിറ്റി ചേർന്ന് ഡ്രൈവർമാർ നിർദേശിക്കുന്ന സ്ഥലം സ്റ്റാൻഡിന് പരിഗണിക്കുമെന്ന പാനൂർ സി.ഐ ബെന്നിയുടെ ഉറപ്പിലാണ് പണിമുടക്ക് പിൻവലിച്ചതെന്ന് ഡ്രൈവർമാർ പറഞ്ഞു. യോഗത്തിൽ എച്ച്.എം.എസ് നേതാവ് കെ. കുമാരൻ അധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ല ജോയൻറ് സെക്രട്ടറി ജ്യോതിർ മനോജ്, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സഞ്ജീവ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി ധനഞ്ജയൻ, ബി.എം.എസ് മേഖല സെക്രട്ടറി രാജേഷ്, സമരസമിതി ചെയർമാൻ ഇ. മനീഷ്, കൺവീനർ വി. രാജൻ, വി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ട്രാഫിക് പരിഷ്കരണം െറഗുലേറ്ററി കമ്മിറ്റി യോഗ തീരുമാനപ്രകാരം എന്തുവില കൊടുത്തും നടപ്പാക്കുമെന്ന് നഗരസഭ അധ്യക്ഷ കെ.വി. റംല ടീച്ചർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.