സൗമ്യയുടെ ആത്മഹത്യ: ജയിൽസൂപ്രണ്ടിനെതിരായ നടപടി ശിപാർശ ആഭ്യന്തരവകുപ്പിൽ കുരുങ്ങി

കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ വനിതജയിലിൽ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ജയിൽസൂപ്രണ്ടിനെ സസ്പെൻഡ്ചെയ്യാനുള്ള ശിപാർശ ആഭ്യന്തരവകുപ്പിൽ കുരുങ്ങി. സംഭവത്തിൽ മൂന്ന് അസി. പ്രിസൺ ഒാഫിസർമാരെ ഡി.െഎ.ജിയുടെ അന്വേഷണത്തെ തുടർന്ന് സസ്പെൻഡ്ചെയ്തിരുന്നു. അലസമായി ജൂനിയർ ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ലീവിൽ പോയെന്ന വീഴ്ചക്കാണ് സൂപ്രണ്ടിനെതിരായ നടപടിക്ക് ജയിൽ ഡി.ജി.പി ശിപാർശ ചെയ്തിരുന്നത്. ആഭ്യന്തരവകുപ്പാണ് ഇനി തീരുമാനമെടുക്കേണ്ടതെന്ന് ജയിൽ ഡി.െഎ.ജി ആർ. ശ്രീലേഖ 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ, സൂപ്രണ്ടിനെതിരായ ശിപാർശയിൽ ഒരാഴ്ചയായി ആഭ്യന്തരവകുപ്പ് നടപടിയെടുക്കാത്തത് രാഷ്ട്രീയസ്വാധീനത്താലാണെന്നാണ് ആേക്ഷപം. 20 തടവുകാരും 23 ജീവനക്കാരുമുള്ള ജയിലിൽ സംഭവദിവസം ജൂനിയർ ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. അന്യജില്ലക്കാരിയായ ഡെപ്യൂട്ടി സൂപ്രണ്ട് ഒാണത്തിന് അവധിയിൽ നാട്ടിൽ പോയി. സൂപ്രണ്ടും ലീവിലായിരുന്നു. മൂന്ന് അസി. സൂപ്രണ്ടുമാരിൽ രണ്ടുപേരും ഒാണത്തിന് അവധിയിലായിരുന്നു. ജൂനിയറായ അസി. സൂപ്രണ്ടുമാരിൽ ഒരാൾക്കാണ് ചുമതല നൽകിയത്. അതേസമയം, സസ്പെൻഡ്ചെയ്യപ്പെട്ടവരിൽ ചിലർ ജയിൽരേഖകളിലെ തെളിവ് നിരത്തി ൈട്രബ്യൂണൽ മുമ്പാകെ പരാതി സമർപ്പിക്കാൻ ഒരുങ്ങുകയാണ്. സംഭവത്തെക്കുറിച്ച് ഡി.െഎ.ജി അന്വേഷിച്ചപ്പോൾ വനിതജയിലിലെ തടവുകാരുടെ ഗാങ്ങ് രജിസ്റ്റർ അലസമായനിലയിൽ ഉപയോഗിച്ചുവരുകയാണെന്ന ഗൗരവവിഷയവും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. തടവുകാരുടെ ലോക്കപ്പ് എണ്ണം ഉറപ്പാക്കി ഡ്യൂട്ടിമാറുന്ന ആൾ ചുമതല ഏൽപിച്ചുവെന്ന് രേഖപ്പെടുത്തണം. ഡ്യൂട്ടി ഏറ്റെടുക്കുന്ന ആൾ ചുമതല ഏറ്റെടുത്തുവെന്നും രേഖപ്പെടുത്തണം. രജിസ്റ്ററിൽ സമയം രേഖപ്പെടുത്തുന്നതുൾപ്പെടെ ക്രമപ്രകാരമല്ല. സസ്പെൻഡ്ചെയ്ത മൂന്ന് അസി. പ്രിസൺ ഒാഫിസർമാരിൽ നൈറ്റ്ഡ്യൂട്ടി നിർവഹിച്ച ഒരാൾ ഡ്യൂട്ടി കഴിഞ്ഞ് പോകുേമ്പാൾ ഇത് രേഖപ്പെടുത്താതിരുന്നതിനാണ് സസ്പെൻഡ്ചെയ്യപ്പെട്ടത്. മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്താന്‍ സഹായിച്ചവരാരെന്ന് കണ്ടെത്താതെ സൗമ്യയെ മാത്രം പ്രതിയാക്കി കേസ് മുന്നോട്ടുനീങ്ങവെയാണ് പ്രതിയുടെ ആത്മഹത്യ. ഇതോടെ കൂട്ടക്കൊലക്കേസ് ദുർബലപ്പെട്ടു. നിരന്തര കൗൺസലിങ്ങിനു വിധേയമായ സൗമ്യ, മകളോടുള്ള സംഭാഷണശൈലിയിൽ എഴുതിയ ഡയറിക്കുറിപ്പുകളിൽ കൂട്ടക്കൊലയിൽ പങ്കുള്ളവരെക്കുറിച്ച് സൂചനകളുണ്ട്. ജയിൽനടപടികളിലെ അനാസ്ഥകൂടിയായപ്പോൾ സൗമ്യയുടെ ആത്മഹത്യക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന നിലയിലാണ് വിവാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.