തലശ്ശേരി മണ്ഡലത്തിലെ റോഡുകൾക്ക് 9.81 കോടി

കണ്ണൂർ: തലശ്ശേരി നിയമസഭ മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനർനിർമാണത്തിനായി സർക്കാർ 9.81 കോടി രൂപ അനുവദിച്ചതായി എ.എൻ. ഷംസീർ എം.എൽ.എ. തലശ്ശേരി താലൂക്ക് വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.വി റോഡ് പുനർനിർമാണ പ്രവൃത്തി കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തി ഈമാസം അവസാനത്തോടെ പ്രവൃത്തി ആരംഭിക്കും. കോടിയേരി എം.സി.സി റോഡിലെ കൈയേറ്റം ഒഴിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു. നഗരസഭ ചെയർമാൻ സി.കെ. രമേശൻ, പഞ്ചായത്ത് പ്രസിഡൻറുമാർ, സബ് കലക്ടർ എസ്. ചന്ദ്രശേഖരൻ, അസിസ്റ്റൻറ് കലക്ടർ അർജുൻ പാണ്ഡ്യൻ, തഹസിൽദാർ ടി.വി. രഞ്ജിത്ത്, തഹസിൽദാർ (എൽ.ആർ) പി.പി. സത്യനാഥൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. അടുത്ത താലൂക്ക് വികസന സമിതി യോഗം ഒക്ടോബർ 20ന് മൂന്നിന് തലശ്ശേരി താലൂക്ക് ഹാളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.