കുറ്റവാളികളെ പിടികൂടണം -മുസ്‌ലിംലീഗ്

കണ്ണൂര്‍: നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ക്രമസമാധാനവും സുരക്ഷയും പാെട തകര്‍ന്നതി​െൻറ ഒടുവിലത്തെ ഉദാഹരണമാണ് താഴെചൊവ്വയില്‍ മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് നടന്ന കവര്‍ച്ചയെന്ന് മുസ്‌ലിംലീഗ് ജില്ല പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദും ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരിയും പ്രസ്താവനയില്‍ വ്യക്തമാക്കി. അക്രമത്തിനിരയായ മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനോടും ഭാര്യയോടും മുസ്‌ലിംലീഗ് അനുഭാവം പ്രകടിപ്പിക്കുന്നതായും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.