തളിപ്പറമ്പ്: പ്രളയക്കെടുതിയിൽപെട്ട വിദ്യാർഥികൾക്ക് തളിപ്പറമ്പ് നഗരസഭ നേതൃത്വത്തിൽ പഠനോപകരണങ്ങൾ ശേഖരിച്ചു. നഗരസഭ ചേംബറിൽ നടന്ന ചടങ്ങിൽ ചെയർമാൻ മഹമൂദ് അള്ളാംകുളം പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. തളിപ്പറമ്പ് നഗരസഭ വിദ്യാഭ്യാസ സമിതി, കുടുംബശ്രീ സി.ഡി.എസ്, ഐ.സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തിലാണ് ഇവ ശേഖരിച്ചത്. നോട്ട്ബുക്കുകൾ, പേന, പെൻസിൽ, ഇൻസ്ട്രുമെൻറ് ബോക്സുകൾ എന്നിവ അടങ്ങിയ 12,000 കിറ്റുകളാണ് ദുരിതബാധിത പ്രദേശങ്ങളിലേക്ക് നൽകുന്നത്. വിദ്യാഭ്യാസ സമിതി ശേഖരിച്ച കിറ്റുകൾ നിർവഹണ ഓഫിസർ പി. ദിനേശൻ കൈമാറി. അധ്യാപകരായ തോമസ് ഐസക്ക്, ഇ.പി. സുജിത്ത് കുമാർ, എൻ.പി. രാമചന്ദ്രൻ, ടി. അംബരീഷ് എന്നിവർ സന്നിഹിതരായി. സി.ഡി.എസ് ശേഖരിച്ച കിറ്റുകൾ ചെയർപേഴ്സൻ പി.കെ. ഷീബ, വൈസ് ചെയർപേഴ്സൻ ടി.ഒ. സരിത എന്നിവർ കൈമാറി. ഐ.സി.ഡി.എസ് ശേഖരിച്ച കിറ്റുകൾ സൂപ്പർവൈസർ പി. ലക്ഷ്മിക്കുട്ടി കൈമാറി. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ രജനി രമാനന്ദ്, കൗൺസിലർമാരായ എം.കെ. ഷബിത, കെ. ഷൈമ, കെ. നിഷ, ദീപ രഞ്ജിത്ത്, ലൈബ്രേറിയൻ വി.വി. വിജയൻ, അംഗൻവാടി വർക്കർമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.