കിണറുകൾ ശുചീകരിച്ച് ഗ്രന്ഥാലയം പ്രവർത്തകർ

ശ്രീകണ്ഠപുരം: ചൂളിയാട് നവോദയ ഗ്രന്ഥാലയം പ്രവർത്തകർ ശുചീകരണ പ്രവർത്തനത്തി​െൻറ ഭാഗമായി തൃശൂർ ജില്ലയിലെ കുഴൂർ ഗ്രാമപഞ്ചായത്തിലെ കിണറുകൾ ശുചീകരിച്ചു. ശുചീകരണത്തിനാവശ്യമായ മോട്ടോറുകളും പൈപ്പും മറ്റു സാധന സാമഗ്രികളുമായാണ് സംഘം തൃശൂരിലെത്തിയത്. ഇവരെ കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാന്ത, വാർഡ് മെംബർ ഗീത എന്നിവർ ചേർന്ന് സ്വീകരിച്ചു. നാൽപതിലധികം കിണറുകൾക്ക് പുറെമ കണ്ടൂർ അംഗൻവാടിയും ഹെല്‍ത്ത് സ​െൻററും സംഘം ശുചീകരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി.പി. ലക്ഷ്മണൻ, അയനത്ത് മുകുന്ദൻ, കെ. പുരുഷോത്തമൻ, ഇ.പി. നസീർ തുടങ്ങിയവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.