ചെറുപുഴ: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ മോഷ്ടിച്ചതായി പരാതി. വ്യാഴാഴ്ച പുലര്‍ച്ച 3.15ഓടെയായിരുന്നു സംഭവം. പുളിങ്ങോം വാഴക്കുണ്ടത്തെ പല്ലാട്ട് റോബിെൻറ കാറാണ് മോഷ്ടിച്ചത്. അടുത്തിടെ വാങ്ങിയ കര്‍ണാടക രജിസ്ട്രേഷനിലുള്ള ടൊയോട്ട കാറാണ് മോഷ്ടിച്ചത്. കാര്‍ സ്റ്റാര്‍ട്ടാകുന്ന ശബ്ദം കേട്ട് റോബിെൻറ ഭാര്യ ജനല്‍ തുറന്ന് നോക്കുമ്പോള്‍ കാര്‍ ഓടിച്ചുപോകുന്നതായി കാണുകയായിരുന്നു. റോബിന്‍ ചെറുപുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. എസ്.ഐ എം.എന്‍. ബിജോയിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.