പഴയങ്ങാടി: ജീവിതത്തിെൻറ മഹനീയലക്ഷ്യങ്ങൾ കണ്ടെത്താൻ കഴിയുമ്പോഴേ വിദ്യാഭ്യാസം സാർഥകമാവുകയുള്ളൂവെന്ന് എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. മാട്ടൂൽ സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകദിനാചരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മക്കളുടെ നൈസർഗികത അവഗണിച്ചും താൽപര്യങ്ങൾക്ക് തടയിട്ടും തങ്ങളുടെ താൽപര്യങ്ങൾക്ക് മക്കളെ ഉപയോഗപ്പെടുത്തുന്ന പുതിയ പ്രവണതയിൽ വിദ്യാഭ്യാസത്തെ കുരുക്കുകയാണ് രക്ഷിതാക്കൾ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് ടി.എ. മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിച്ചു. അൻസാരി തില്ലങ്കേരി ഉദ്ഘാടനംചെയ്തു. സമ്പൂർണ ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം എ.ഡി.എം മുഹമ്മദ് യൂസുഫ് നിർവഹിച്ചു. എ.വി. അബ്ദുൽ ഖാദർ, അജിത് മാട്ടൂൽ എന്നിവർ സംസാരിച്ചു. സെയ്ദ് ഇബ്രാഹിം മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ കെ. അനൂപ് കുമാർ സ്വാഗതവും പ്രധാനാധ്യാപകൻ ജയപ്രകാശ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.