പയ്യന്നൂർ: പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയത്തിെൻറ നേതൃത്വത്തിൽ അധ്യാപക ദിനത്തിൽ മുതിർന്ന 130 അധ്യാപകരെ പൊന്നാടയണിയിച്ച് ഈശ്വരീയ വരദാനം നൽകി ആദരിച്ചു. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. അഡ്വ. ശശിധരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. കാർവാർ സെൻറർ ഇൻ ചാർജ് രാജയോഗിണി ബ്രഹ്മകുമാരി വിമലാജി, കർണാടക കുമുട സെൻറർ ഇൻ ചാർജ് ബ്രഹ്മകുമാരി ഗീതാജി, രാജയോഗിണി ബ്രഹ്മകുമാരി അനസൂയാജി എന്നിവർ അധ്യാപകരെ പൊന്നാടയണിയിച്ചു. പയ്യന്നൂർ കേന്ദ്രത്തിലെ രാജയോഗിണി ബ്രഹ്മകുമാരി ശാന്ത, പ്രഫ. ടി.വി. കമലാക്ഷൻ, പി.വി. അപ്പുക്കുട്ട പൊതുവാൾ, ടി.വി.ജി. മാരാർ, ബ്രഹ്മകുമാർ ബാലകൃഷ്ണൻ, പി.എം. ദാമോദരൻ അടിയോടി, ബ്രഹ്മകുമാരി ശാന്ത എന്നിവർ സംസാരിച്ചു. ബ്രഹ്മകുമാർ സോമൻ സ്വാഗതവും ബ്രഹ്മകുമാരി നിർമല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.