ഇരിട്ടി- മട്ടന്നൂർ റോഡിൽ അപകടം പതിവാകുന്നു

ഇരിട്ടി: കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തിയാക്കിയ ഇരിട്ടി-മട്ടന്നൂർ റോഡിൽ അപകടം പതിവാകുന്നു. നവീകരണം പൂർത്തിയായ പയഞ്ചേരി മുതൽ 19ാം മൈൽ വരെയുള്ള ഭാഗങ്ങളിലാണ് അപകടങ്ങളേറെയും. ഒരാഴ്ചക്കുള്ളിൽ ഈ റൂട്ടിൽ നടന്നത് അഞ്ചോളം അപകടങ്ങളാണ്. റോഡ് വളവുനിവർത്തി വീതികൂട്ടിയതോടെ വാഹനങ്ങളുടെ അമിതവേഗതയാണ് അപകടത്തിന് ആക്കം കൂട്ടുന്നത്. കഴിഞ്ഞദിവസം കീഴൂർകുന്ന് കുന്നിറക്കത്തിൽ കാറും ചരക്ക് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റിരുന്നു. രണ്ടുമാസം മുമ്പ് കീഴൂരിൽ ഇന്നോവ കാർ ബസിലിടിച്ച് കാവുമ്പടി സ്വദേശികളായ രണ്ടുപേർ മരിച്ചിരുന്നു. അമിതവേഗത തന്നെയായിരുന്നു ഇരുവരുടെയും മരണകാരണം. ഈഭാഗത്ത് പുന്നാട് ഇറക്കത്തിലും കീഴൂരിലും അമിതവേഗത നിയന്ത്രിക്കാൻ പൊലീസ് താൽക്കാലിക ഡിവൈഡർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതുകൊണ്ടും ഫലമില്ലെന്നാണ് ദിനംപ്രതി ഉണ്ടാകുന്ന അപകടങ്ങൾ സൂചിപ്പിക്കുന്നത്. വളോരക്ക് സമീപവും നിരവധി അപകടങ്ങളാണ് ചുരുങ്ങിയ ദിവസങ്ങൾക്കകം ഉണ്ടായിട്ടുള്ളത്. രണ്ട് ദിവസം മുമ്പ് അപകടത്തിൽ ഇവിടെനിന്ന് ഒരാൾ മരിക്കുകയുംചെയ്തിരുന്നു. റോഡി​െൻറ ഇരുഭാഗവും വേർതിരിക്കാൻ ട്രാഫിക്ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും തങ്ങൾക്കു ബാധകമല്ലെന്ന രീതിയിലാണ് പല ൈഡ്രവർമാരുടെയും പെരുമാറ്റം. കെ.എസ്.ടി.പി റോഡ് നവീകരണം പൂർത്തിയായ ഭാഗങ്ങളിൽ ഉടൻ അപകടവും അമിതവേഗതയും നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.