കണ്ണൂർ: മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും വീട്ടിൽ കയറി ആക്രമിക്കുകയും ബന്ധനസ്ഥരാക്കി വീട് കവർച്ച നടത്തുകയും ചെയ്ത സംഭവത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉത്കണ്ഠ രേഖപ്പെടുത്തി. വയനാട് ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനിടെ വിവരമറിഞ്ഞ മന്ത്രി കണ്ണൂർ ജില്ല കലക്ടറുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടു. കുറ്റവാളികളെ കണ്ടെത്താൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും കവർച്ചക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംഭവം ഞെട്ടിപ്പിക്കുന്നത് -സി.പി.എം കണ്ണൂർ: മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെയും ഭാര്യ സരിതകുമാരിയെയും കെട്ടിയിട്ട് ആക്രമിക്കുകയും വീട് കവര്‍ച്ച നടത്തുകയും ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. പി. ജയരാജൻ, ടി.ഐ. മധുസൂദനൻ, പി.വി. ഗോപിനാഥ്, കെ.പി. സുധാകരൻ എന്നിവർ ഇരുവരെയും ആശുപത്രിയിൽ സന്ദർശിച്ചു. അക്രമികളെ ഉടൻ പിടികൂടണം -കെ.എൻ.എം കണ്ണൂർ: വീട്ടിൽ അതിക്രമിച്ച് കടന്ന് മാതൃഭൂമി കണ്ണൂർ യൂനിറ്റ് ന്യൂസ് എഡിറ്റർ കെ. വിനോദ് ചന്ദ്രനെയും ഭാര്യ പി. സരിതയെയും ക്രൂരമായി ആക്രമിച്ച് കവർച്ച നടത്തിയ സംഘങ്ങളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കെ.എൻ.എം-മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി പ്രഫ. ശംസുദ്ദീൻ പാലക്കോട്, ജില്ല പ്രസിഡൻറ് കെ.എൽ.പി. ഹാരിസ്, സെക്രട്ടറി സി.സി. ശക്കീർ ഫാറൂഖി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.