കണ്ണൂർ സിറ്റി: മാധ്യമപ്രവർത്തകെൻറ വീട്ടിലെ കവർച്ചയും ആക്രമണവും അന്വേഷിക്കുന്നതിനായി പൊലീസ് സംഘം രൂപവത്കരിച്ചു. കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദെൻറ നേതൃത്വത്തിലാണ് അന്വേഷണസംഘം രൂപവത്കരിച്ചത്. സിറ്റി സി.ഐ പ്രദീപ് കണ്ണിപ്പൊയിലും എസ്.പി സ്‌ക്വാഡും ലോക്കൽ പൊലീസും സംഘത്തിലുണ്ട്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. കണ്ണൂർ ജില്ലയുടെ ചുമതല വഹിക്കുന്ന കാസർകോട് എസ്.പി ഡോ. ശ്രീനിവാസൻ കണ്ണൂരിലെത്തി സ്ഥിതിഗതികൾ അന്വേഷിച്ചു. ഒമ്പതുവർഷം മുമ്പ് ഇതേ സ്ഥലത്തുവെച്ചാണ് സിറ്റി സ്‌കൂൾ അധ്യാപികയായ ഹേമജയെ വാഹനത്തിൽവെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അതേദിവസം നടന്ന ഈ കവർച്ചയും നാട്ടുകാരിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ഹേമജ ടീച്ചറുടെ കൊലപാതകിയെ ഇതുവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.