തളിപ്പറമ്പ്: തെരുവുനായുടെ കടിയേറ്റ് വയോധികന് അതീവ ഗുരുതരം. കുപ്പം മുക്കുന്നിലെ കൂട്ടക്കാരന്‍ അമ്പുവിനാണ് (75) പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന അമ്പുവിനെ എതിരെ ഓടിവന്ന നായ് കടിക്കുകയായിരുന്നു. മുഖവും കൈകാലുകളും നായ് കടിച്ചുകീറി. റോഡില്‍ വീണ അമ്പുവിനെ രക്ഷിക്കാനെത്തിയ പട്ടുവം സ്വദേശിയായ ഡ്രൈവര്‍ക്കും നായുടെ ആക്രമണത്തില്‍ പരിക്കേറ്റു. അമ്പുവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ല ആശുപത്രിയിലും എത്തിച്ചുവെങ്കിലും നില മോശമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.