കാഞ്ഞങ്ങാട്: അധ്യാപകദിനത്തിൽ ക്ലാസ് മുറികൾ മാറിയെത്തിയ അധ്യാപകരും കുട്ടികളും അത്ഭുതത്തിെൻറ അക്ഷരക്കുടമാറ്റം നടത്തി. തങ്ങൾ പരിചയിച്ച ക്ലാസ് മുറികളിലെ ചുമരുകൾക്ക് പുറത്തുള്ള മറ്റൊരുലോകത്തേക്ക് എത്തപ്പെട്ടപ്പോൾ അവിടെ അധ്യാപകരായി ഇന്നലെവരെ കാണാത്ത മറ്റൊരാൾ. ആദ്യം കുട്ടികൾ അമ്പരന്നെങ്കിലും പിന്നീടാണ് ഒരു ശ്രേഷ്ഠദിനത്തിെൻറ അനുഭവപാഠം തങ്ങളിലേക്ക് പകരാനെത്തിയ വേറിട്ട പ്രവർത്തനമാണിതെന്ന് മനസ്സിലായത്. പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ ഉൾപ്പെടെയുള്ള 20 അധ്യാപകർ തങ്ങളുടെ വിഷയ മേഖലകൾ രസകരമായി കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.