ശ്രീകണ്ഠപുരം: പ്രളയബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഗീതത്തിലൂടെ തുക കണ്ടെത്തി ചുഴലിയിലെ ഗായകർ. ചുഴലി ചിറക്കര വയലിലെ നവതരംഗ് കരോക്കെ ഗാനമേള ട്രൂപ്പാണ് തെരുവോരങ്ങളിൽ സംഗീത പരിപാടി നടത്തി സഹായനിധി സ്വരൂപിച്ചത്. ചുഴലി ഗവ. ഹയർസെക്കൻഡറി സ്കൂൾ പരിസരം, ചാലിൽ വയൽ, കുറുമാത്തൂർ എന്നിവിടങ്ങളിലടക്കം ഒട്ടേറെ സ്ഥലങ്ങളിൽ വിവിധ ദിവസങ്ങളിലായി നടത്തിയ പരിപാടിയിൽ സമാഹരിച്ച 10,000 രൂപ സി.പി.എം ചുഴലി ലോക്കൽ സെക്രട്ടറി പി. പ്രകാശന് കൈമാറി. പി.പി. രാജൻ അധ്യക്ഷത വഹിച്ചു. കെ.വി. ജയരാജൻ, എ. വിജയൻ, എം. നാരായണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.