കൂത്തുപറമ്പ്: റോഡരികിലൂടെ നടന്നുപോകുന്നതിടെ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൂത്തുപറമ്പ് ടൗണിന് സമീപത്തെ കണിയാർക്കുന്ന് ചൈതന്യം വീട്ടിൽ കെ.പി. സരസ്വതി (65) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. കൂത്തുപറമ്പിൽനിന്നും മൂര്യാട് ഭാഗത്തേക്ക് പോവുകയായിരുന്ന സരസ്വതിയെ ബുള്ളറ്റ് ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് നിർത്താതെ പോയ ബൈക്ക് രാത്രിയോടെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. ഓടിക്കൂടിയ പരിസരവാസികൾ സരസ്വതിയെ കൂത്തുപറമ്പ് കോഓപറേറ്റിവ് ഹോസ്പിറ്റലിലും പിന്നീട് തലശ്ശേരിയിലെ ആശുപത്രിയിലും എത്തിച്ചു. പരിക്ക് ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റുകയായിരുന്നു. ഭർത്താവ്: കൊയ്‌ബ്രോൻ ജയപാലൻ. മക്കൾ: അനിൽകുമാർ (സ്റ്റാഫ്, ജാനകി ഫിനാൻസ്, മമ്പറം), സവിത (ബി.എം.എസ്, ജില്ല കമ്മിറ്റി അംഗം). മരുമകൻ: സജീവൻ പെരുന്താറ്റിൽ (എ.സി.സി സിമൻറ് കമ്പനി, തലശ്ശേരി). സഹോദരങ്ങൾ: കമല, സാവിത്രി, പ്രേമരാജൻ (റിട്ട. ഡ്രൈവർ, കെ.എസ്.ആർ.ടി.സി), രാമചന്ദ്രൻ (സൂര്യ ഡ്രൈവിങ് സ്കൂൾ), മീര, പരേതനായ ബാലകൃഷ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.