കണ്ണൂർ: പ്രളയദുരന്തം മുൻനിർത്തി സർക്കാർ ഫണ്ട് ചെലവഴിച്ചുനടത്തുന്ന ആേഘാഷങ്ങൾ റദ്ദാക്കാൻ തീരുമാനിച്ചത് ടൂറിസംമേഖലക്ക് തിരിച്ചടിയാകും. സംസ്ഥാനത്ത് നിരവധിപേരുെട നിക്ഷേപവും ഇതുവഴി നഷ്ടമാകും. നാടൻകലകളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ടൂറിസംവകുപ്പ് നേരിട്ട് നടത്തുന്ന 'ഉത്സവം' ഉൾപ്പെടെയുള്ള പരിപാടികൾ റദ്ദാക്കുന്നത് കലാകാരന്മാരെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനത്തെ പരമ്പരാഗത നാടോടി അനുഷ്ഠാനകലകളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമായാണ് വിനോദസഞ്ചാര വകുപ്പ് 'ഉത്സവം' ആരംഭിച്ചത്. കഴിഞ്ഞ വർഷം കണ്ണൂരിലായിരുന്നു ഉത്സവം 10ാം പതിപ്പിെൻറ സംസ്ഥാനതല ഉദ്ഘാടനം. 'ഉത്സവ'ത്തോടനുബന്ധിച്ച് കേരളത്തിന് പുറത്തുനിന്നും വിദേശരാജ്യങ്ങളിൽനിന്നും സഞ്ചാരികളെത്തിയിരുന്നു. കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവ് നിലക്കാനും പുതിയ സർക്കാർതീരുമാനം വഴിവെക്കുമെന്ന് വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെട്ടു. ടൂറിസം രംഗത്ത് ഒേട്ടറെ സാധ്യതകളുള്ള ജില്ലയാണ് കണ്ണൂർ. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചും മലയോരവും കുന്നുകളും വെള്ളച്ചാട്ടങ്ങളും ഉൾപ്പെടെ കണ്ണൂരിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങൾ നിരവധിയാണ്. നാലു കിലോമീറ്റർ വീതം കരയിലും കടലിലുമായി വിദേശികളെ ഉൾപ്പെടെ പെങ്കടുപ്പിച്ച് കഴിഞ്ഞവർഷം നടത്തിയ മുഴപ്പിലങ്ങാട് ബീച്ച് റണ്ണിെൻറ രണ്ടാം സീസൺ ഇത്തവണ മികച്ചരീതിയിൽ സംഘടിപ്പിക്കാനിരിക്കെ പുതിയ നിർദേശം വന്നത് ജില്ലയെയും തളർത്തും. വൈതൽ മലയിൽ നേരത്തെ നടത്താനിരുന്ന വെർട്ടിക്കൽ മാരത്തൺ ആഗസ്റ്റ് 18ലേക്ക് നീട്ടിവെച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ വീണ്ടും നീട്ടിയിട്ടുണ്ട്. ഇത് റദ്ദാകാനാണ് സാധ്യത. വിനോദസഞ്ചാര വകുപ്പിെൻറ പരിപാടികളിൽ ഭൂരിഭാഗവും സ്പോൺസർഷിപ്പിലാണ് ഫണ്ട് കണ്ടെത്താറുള്ളത്. എന്നാൽ, സർക്കാർ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതിനാൽ പുതിയ നിർദേശപ്രകാരം ഇവ റദ്ദാകും. ഇതോടെ നിരവധിപേരുടെ വരുമാനത്തിനുള്ള വഴിയും അടയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.