മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള നാലുവരിപ്പാത നിര്‍മാണത്തിന് മുന്നോടിയായുള്ള സർവേ പുനരാരംഭിച്ചു. വയനാട്, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളെ വിമാനത്താവളവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്നതരത്തിലാണ് നാലുവരിപ്പാത നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിെൻറ ഭാഗമായുള്ള സര്‍വേയാണ് മട്ടന്നൂരില്‍നിന്ന് പുനരാരംഭിച്ചത്. കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് സര്‍വേപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. കോഴിക്കോട് ജില്ലയെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പാതയുടെ വിശദമായ സര്‍വേയാണ് നിലവില്‍ നടക്കുന്നത്. പ്രാഥമിക സർവേ മേയിൽ പൂര്‍ത്തിയായിരുന്നു. ഉള്ള്യേരിയില്‍നിന്ന് ആരംഭിച്ച് കുറ്റിയാടി-പെരിങ്ങത്തൂര്‍-മേക്കുന്ന്-പൂക്കോട്-കൂത്തുപറമ്പ്-മട്ടന്നൂര്‍ വഴി വിമാനത്താവളത്തില്‍ അവസാനിക്കുന്നതാണ് ഈ പാത. ഇതിെൻറ സർവേ പൂര്‍ത്തിയായശേഷം മറ്റ് രണ്ടു പാതകളുടെ ആരംഭിക്കും. ഇതേസമയം സംസ്ഥാനത്തിെൻറ സ്വപ്നപദ്ധതിയായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് സജ്ജമായി. ഒക്ടോബര്‍ അവസാനം ഉദ്ഘാടനം നടത്തി നവംബർ ആദ്യവാരം വാണിജ്യ സര്‍വിസ് ആരംഭിക്കാനാണ് തീരുമാനം. വിദേശരാജ്യങ്ങളില്‍നിന്ന് യാത്രികര്‍ക്ക് ----നിമിഷങ്ങള്‍ക്കകം----- കണ്ണൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങാനാവുമെങ്കിലും ഇവിടെനിന്ന് പുറത്തിറങ്ങി ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കില്‍ മണിക്കൂറുകളെടുക്കും എന്നതാണ് ഇന്നത്തെ സാഹചര്യം. ഇപ്പോഴും വിമാനത്താവളത്തിലേക്കുള്ള വിവിധ റോഡുകളുടെ വികസനം എങ്ങുമെത്താതെ നില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ വിമാനത്താവളത്തിലേക്ക് എത്തേണ്ടവരും പുറത്തേക്ക് പോകേണ്ടവരും മട്ടന്നൂര്‍ ഉള്‍പ്പെടെയുള്ള ടൗണുകളിലെ ഗതാഗതകുരുക്കില്‍പെട്ട് ഏറെ സാഹസപ്പെടേണ്ടിവരും. നാലുവരിപ്പാതകളുടെ നിര്‍മാണം സര്‍വേയില്‍തന്നെ നില്‍ക്കുമ്പോള്‍ കണ്ണൂരില്‍നിന്ന് വിമാനത്താവളത്തിലേക്ക് ഗ്രീന്‍ ഫീല്‍ഡ് റോഡ് നിര്‍മിക്കാനുള്ള തീരുമാനം ഇന്നും അനിശ്ചിതത്വത്തിലാണ്. തലശ്ശേരി-വളവുപാറ റോഡിെൻറ നവീകരണത്തിന് ഇനിയും വേഗമേറിയിട്ടില്ല. ഈ റോഡില്‍ കൂത്തുപറമ്പ്-മട്ടന്നൂര്‍ യാത്ര തീര്‍ത്തും ദുഷ്‌കരമാണ്. പുതിയ നാലുവരിപ്പാതകള്‍ നിര്‍മിക്കുന്നതുവരെ നിലവിലെ പാതകള്‍ നവീകരിച്ച് ഗതാഗതം സുഗമമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.