പ്രളയത്തെ അതിജീവിച്ച 'പഴശ്ശിക്കഥ' കേരളത്തിന്​ മാതൃക

കണ്ണൂർ: പ്രളയം കഴിഞ്ഞുള്ള വിവാദത്തിൽ പ്രതിസ്ഥാനത്തായ ഡാമുകളിൽനിന്ന് വേറിട്ടുനിൽക്കുകയാണ് പഴശ്ശി ഡാം. കനത്ത പേമാരിക്കും ഉരുൾപൊട്ടലുകൾക്കുമിടയിലും കൃത്യമായ മാനേജ്മ​െൻറ് നിർവഹണമാണ് പഴശ്ശിയെ വേറിട്ടുനിർത്തിയത്. കനത്തമഴയും മലയോരത്തെ ഉരുൾപൊട്ടൽ പരമ്പരകളും നടക്കുേമ്പാൾ പഴശ്ശിയുടെ സമീപഗ്രാമങ്ങൾ ആശങ്കയിലായിരുന്നു. പലരും അന്വേഷിച്ചു, പഴശ്ശിയും കരകവിയുമോ? കാരണം, അങ്ങനെയൊരു മുൻ അനുഭവം അവർക്കുണ്ടായിരുന്നു. 2012ൽ പഴശ്ശി കവിഞ്ഞൊഴുകിയത് അനുഭവിച്ചവരാണവർ. പേക്ഷ, പഴശ്ശി നൽകിയ അനുഭവം മറിച്ചായിരുന്നു. പ്രളയത്തെ അതിജീവിച്ച ഇൗ 'പഴശ്ശിക്കഥ' എല്ലായിടത്തും മാതൃകയാക്കാവുന്നതാണ്. ആകെ 16 ഷട്ടറുകളുള്ള ബാര്യേജ് എല്ലാ മഴക്കാലത്തും കുറേശ്ശയായി തുറന്നുവിടുന്നതാണ് പതിവ്. മേയ് മാസംതന്നെ ഏതാനും ചില ഷട്ടറുകൾ തുറന്നെങ്കിലും 12ന് ജില്ലയിൽ ഉരുൾെപാട്ടി മഴ കനത്തതോടെ മുഴുവൻ ഷട്ടറുകളും തുറന്നു. പഴശ്ശിയുടെ വൃഷ്ടിപ്രദേശത്ത് നിരവധിതവണ ഉരുൾപൊട്ടിയപ്പോഴും പേമാരി ഉണ്ടായപ്പോഴും പഴശ്ശി ശാന്തമായി ഒഴുകി. ഒരേസമയംതന്നെ മുഴുവനും തുറക്കുന്നതിനെക്കാൾ നല്ലതാണ് ഈ സംവിധാനമെന്ന് അനുഭവം തെളിയിച്ചു. വെള്ളത്തി​െൻറ തോതനുസരിച്ച് ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യും. ആവശ്യമായ നടപടികളും നിർദേശങ്ങളും കൈക്കൊണ്ട് മാത്രമേ ഷട്ടറുകൾ തുറക്കൂ. വിവരങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഒരാഴ്ച മുമ്പെങ്കിലും മാധ്യമങ്ങളിലൂടെയും ജില്ല ഭരണകൂടം വഴിയും ജനങ്ങളിലേക്കെത്തിക്കും. ഇങ്ങനെ തുടർച്ചയായുള്ള ശ്രമങ്ങൾകൊണ്ടാണ് ഈ പ്രളയത്തെ പഴശ്ശി അതിജീവിച്ചത്. വെള്ളം താഴുന്നതിനനുസരിച്ച് ഷട്ടറുകൾ അടക്കാറുണ്ട്. നിലവിൽ 14 ഷട്ടറുകൾ തുറന്നിട്ടുണ്ട്. 26.52 മീറ്ററാണ് ഇപ്പോഴത്തെ ഫുൾ റിസർവോയർ ലെവൽ. സാധാരണയായി നവംബറാകുമ്പോഴേക്കും മുഴുവൻ ഷട്ടറും അടക്കാറുണ്ടെന്ന് ബന്ധപ്പെട്ടവർ പറയുന്നു. 2012ൽ മഴ കനത്തപ്പോൾ ഡാം തുറന്നതുമായി ബന്ധപ്പെട്ടുണ്ടായ ചെറിയ നാശത്തിൽനിന്ന് പാഠം ഉൾക്കൊണ്ടാണ് ഇപ്പോൾ ഡാം മാനേജ്മ​െൻറ് മുന്നോട്ടു പോകുന്നതെന്ന് പഴശ്ശി ജലസേചന സബ്ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ എസ്.ഇ. സന്തോഷ് പറഞ്ഞു. സമയാനുസൃതമായി നടക്കുന്ന അറ്റകുറ്റപ്പണികളും ഇത്തവണ നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.